കണ്ണൂരില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (17:18 IST)
കണ്ണൂരില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്.

ആറ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഗര്‍ഭിണിയായ യുവതിയും കാറോടിച്ച ഭര്‍ത്താവും മുന്‍ സീറ്റുകളിലും മറ്റ് നാല് പേര്‍ പുറകിലെ സീറ്റുകളിലുമായിരുന്നു. കാര്‍ ഡോര്‍ ജാമായതിനാല്‍ മുന്‍ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും രക്ഷപ്പെടാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :