1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

കണ്ണൂരില്‍ പെണ്‍കുട്ടിയോടൊപ്പം നടന്നതിന് പത്താംക്ലാസുകാരനെ മര്‍ദ്ദിച്ച കേസിലെ പ്രതി പിടിയില്‍

Moral police
പെണ്‍കുട്ടിയോടൊപ്പം നടന്നതിന് പത്താംക്ലാസുകാരനെ മര്‍ദ്ദിച്ച കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ മുത്താറിപീടിക സ്വദേശി ജിനീഷാണ് പാനൂര്‍ പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയോടൊപ്പം നടക്കുന്നത് നിര്‍ത്തണമെന്ന് പറഞ്ഞ് ഇയാള്‍ ചെണ്ടയാട് സ്വദേശിയായ പത്താംക്ലാസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു.
 
ഓട്ടോ ഡ്രൈവറാണ് ജിനീഷ്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ മുത്താറി പീടികയില്‍ വച്ചാണ് ഇയാള്‍ മര്‍ദ്ദിച്ചത്. കുട്ടിയുടെ രക്ഷിതാക്കളാണ് ഇക്കാര്യം പൊലീസില്‍ പരാതിപ്പെട്ടത്. സംസ്ഥാന ബാലാവകാശ കമ്മീഷനും ഇക്കാര്യത്തില്‍ കേസെടുത്തിട്ടുണ്ട്.
അടുത്ത ലേഖനം
കാസര്‍കോട് പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം: ആറു ബിഹാര്‍ സ്വദേശികള്‍ക്ക് പൊള്ളലേറ്റു