മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് പോളിംഗ് ശതമാനം 84.6; വോട്ടെണ്ണല്‍ 22 ന്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 ഓഗസ്റ്റ് 2022 (19:48 IST)
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 84.61 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
35 വാര്‍ഡുകളിലായി 14,931 പുരുഷന്‍മാരും
17,906 സ്ത്രീകളും വോട്ടു രേഖപ്പെടുത്തി. വോട്ടെണ്ണല്‍ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. ഫലം www.lsgelection.kerala.gov.in ലെ TREND -ല്‍ ലഭിക്കും.

വോട്ടെടുപ്പ് സമാധാനപരമായിരുന്നു. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയായിരുന്നു വോട്ടെടുപ്പ്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗും വീഡിയോഗ്രാഫിയും നടത്തി. പ്രശ്ന ബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 11ന് നടക്കും. കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെ ഇതിനായി ചുമതലപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :