ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 ഓഗസ്റ്റ് 2022 (09:30 IST)
ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്നുദിവസം മുമ്പാണ് മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒരു അന്തേവാസിയുടെ വിരലില്‍ മോതിരം കുടുങ്ങിയിരുന്നു.

അഴിച്ചുമാറ്റാന്‍ സെല്ലില്‍ അഗ്നിശമന ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഈ സമയത്താണ് പ്രതി രക്ഷപ്പെട്ടിട്ടുള്ളതെന്ന നിഗമനത്തിലാണ് പോലീസ്. പ്രതി നേരത്തെ റിമാന്‍ഡിലിരിക്കെ ആത്മഹത്യ ശ്രമം നടത്തിയിട്ടുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :