1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur Local News

12 കാരന്‍ ബുള്ളറ്റുമായി റോഡില്‍; പിതാവിന് ലഭിച്ചത് 13500 രൂപയുടെ പിഴ

Kannur
12 കാരന്‍ ബുള്ളറ്റുമായി റോഡില്‍ കറങ്ങിയ സംഭവത്തില്‍ പിതാവിന് ലഭിച്ചത് 13500 രൂപയുടെ പിഴ. കണ്ണൂര്‍ ആറളത്താണ് സംഭവം. പിതാവിന്റെ ബൈക്കുമായി ആറാം ക്ലാസുകാരന്‍ റോഡില്‍ ഇറങ്ങുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇത് മൊബൈലില്‍ പകര്‍ത്തി ആറളം പോലീസ് എസ് ഐ ബി വി രാജേഷിന് കൈമാറുകയായിരുന്നു. 
 
തുടര്‍ന്നാണ് പോലീസ് ബുള്ളറ്റ് കസ്റ്റഡിയിലെടുക്കുകയും വാഹനത്തിന്റെ ആര്‍സി ഉടമയും കുട്ടിയുടെ പിതാവുമായ താഴെക്കാട്ട് യോഹന്നാനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും ചെയ്തത്. ഇയാള്‍ക്ക് താക്കീത് നല്‍കുകയും 13500 രൂപ ഈടാക്കുകയും ചെയ്തു.
അടുത്ത ലേഖനം
One India One Charger: ഇനി ചാർജ് ചെയ്യാൻ ചാർജർ തേടിയോടേണ്ട. ഏകീകൃത ചാർജർ സംവിധാനം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം