കണ്ണൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് വന്‍ അപകടം; അഞ്ചുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (12:36 IST)
കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. ചെറുകുന്ന് പുന്നച്ചേരിയിലാണ് അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. മൂന്ന് പുരുഷന്മാരും ഒരു സത്രീയും ഒരു കുട്ടിയുമാണ് മരിച്ചത്. കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്.

അതേസമയം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇന്ന് രേഖപ്പെടുത്തിയത് സാധാരണയെക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനില. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 3 മുതല്‍ 4 ഡിഗ്രി വരെ കൂടുതല്‍ രേഖപ്പെടുത്തി. ഈ ജില്ലകളിലും സമീപ ജില്ലകളിലും ചൊവ്വാഴ്ച പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :