'ഡയലോഗ് തെറ്റി സോറി'; സഹനടനെ ചേര്‍ത്തുപിടിച്ച് മമ്മൂട്ടി, തരംഗമായി കണ്ണൂര്‍ സ്‌ക്വാഡ് ബിടിഎസ് വീഡിയോ

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 5 മാര്‍ച്ച് 2024 (09:17 IST)
2023 പിറന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. സിനിമയുടെ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു സിനിമയ്ക്ക് പിന്നിലുള്ള കഷ്ടപ്പാട് വ്യക്തമാക്കുന്ന മേക്കിങ് വീഡിയോ മമ്മൂട്ടി എന്ന നടന്റെ ക്യാമറയ്ക്ക് മുന്നിലെ പ്രകടനവും കാണാം. തനിക്കൊപ്പം അഭിനയിക്കുന്ന ഓരോ താരങ്ങളെയും ഒപ്പം ചേര്‍ത്ത് നിര്‍ത്താനും മമ്മൂട്ടി മറന്നില്ല. ഫൈറ്റ് സീനുകള്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ മമ്മൂട്ടി ചെയ്യുന്നതും കാണാം.

ബിഗ് സ്‌ക്രീനില്‍ കണ്ട സിനിമയിലെ പ്രധാന സീനുകള്‍ ചിത്രീകരിച്ചത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നതാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട മേക്കിങ് വീഡിയോ. 2023 സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളില്‍ എത്തുന്നത്.
ആഗോളതലത്തില്‍ 80 കോടിയില്‍ അധികം കളക്ഷന്‍ സിനിമ നേടിയിരുന്നു.
കണ്ണൂര്‍ സ്‌ക്വാഡിന്റെ മൂന്നാമത്തെ ബിടിഎസ് വീഡിയോ ആണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :