കണ്ണൂരിൽ സി.പി.എം സ്ഥാനാർഥി എം.വി.ജയരാജന് അപരന്മാർ മൂന്ന് പേർ

എ കെ ജെ അയ്യർ| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (18:47 IST)
കണ്ണൂർ: ലോക്‌സഭാ മണ്ഡലത്തിൽ ഇടതുജനാധിപത്യ സ്ഥാനാർഥി - സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി എം.വി.ജയരാജനൊപ്പം മൂന്നു അപരന്മാരാണ് ഉള്ളത്. ഒരു എം.വി.ജയരാജൻ നേരത്തെ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട് - തൃശൂർ വലപ്പാട് സ്വദേശിയാണ് ഈ എം.വി.ജയരാജൻ.

ഇപ്പോൾ ഇ.പി.ജയരാജ്, മറ്റൊരു പി.ജയരാജ് എന്നിവരാണ് സഖാവ് എം.വി.ജയരാജന് പാരയായി എത്തിയിരിക്കുന്നത് - ഇരുവരും പാലക്കാട് സ്വദേശികളാണ്. ഒറ്റപ്പാലം സ്വദേശി ഏർക്കാട് പറമ്പ് ജയരാജിനെ കൂടാതെ വാണിയങ്കുളം മണിശേരിയിൽ പനഞ്ചിക്കൽ ജയരാജുമാണുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :