കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർഥി കെ.സുധാകരനും രണ്ടു അപരന്മാർ

K Sudhakaran
K Sudhakaran
എ കെ ജെ അയ്യര്‍| Last Modified ശനി, 6 ഏപ്രില്‍ 2024 (19:30 IST)
കണ്ണൂർ: കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ കെ.സുധാകരനെതിരെ രണ്ട് അപരന്മാരും രംഗത്തെത്തി - രണ്ടും കെ.സുധാകരന്മാർ തന്നെ. ഇരുവരും കണ്ണൂർ സ്വദേശികളാണ് താനും.

ഇതിൽ ആദ്യത്തേത് നിർമ്മലഗിരി മള്ളന്നൂർ സ്വദേശി കെ.സുധാകരനും മറ്റൊന്ന് അഞ്ചരക്കണ്ടി മാമ്പ വന്ദിക്കാരൻപീടിക കെ.സുധാകരനാണ്. മത്സരത്തിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് എതിരെ കേസുകൾ ഉണ്ടെങ്കിലും അപരന്മാരുടെ പേരിൽ കേസുകളിലെ.

കണ്ണൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം.വി.ജയരാജനും എൻ.ഡി.എ സ്ഥാനാർത്ഥിയായി സി.രഘുനാഥുമാണ് മത്സരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :