അനുബന്ധ വാര്‍ത്തകള്‍
- തെരഞ്ഞെടുപ്പ്: ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ സമയം സമ്പൂര്‍ണ മദ്യനിരോധനം
- ഉറുകുന്നില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു
- ചുഴലിക്കാറ്റ് ഭീതിയൊഴിഞ്ഞെങ്കിലും ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥ മോശമാകാനിടയുണ്ട്; ജാഗ്രത തുടരണമെന്നു ജില്ലാ കളക്ടര്‍
- കഞ്ചാവുമായി രണ്ടുയുവാക്കള്‍ തിരുവല്ലയില്‍ പിടിയില്‍
- പൊതു അവധി: തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഓഫിസുകള്‍ പ്രവര്‍ത്തിക്കും
ഒന്നരക്കൊല്ലം യുവതിയെ ഒളിപ്പിച്ച അയല്‍ക്കാരന്‍ അറസ്റ്റില്‍
മലപ്പുറം: യുവതിയെ ഒന്നരക്കൊല്ലം ഒളിവില്‍ പാര്‍പ്പിച്ചിരുന്ന അയല്‍ക്കാരനായ 48 കാരനെ പോലീസ് അറസ് ചെയ്തു. പുത്തനത്താണി സ്വദേശിനിയായ പള്ളിപ്പറമ്പില്‍ സുലൈഖ എന്ന 38 കാരിയെ അയല്‍ക്കാരനായ എരഞ്ഞിക്കല്‍ അബ്ദുല്‍ സലാമാണ് ഒളിപ്പിച്ചത്.
ഒന്നര കൊല്ലം മുമ്പ് മൂന്നു ചെറിയ മക്കളെയും അന്ധനായ ഭര്‍ത്താവിനെയും ഉപേക്ഷിച്ച ശേഷമാണ് വളാഞ്ചേരിയില്‍ നിന്ന് ഇവരെ കാണാതായത്. സുലൈഖയെ കാണാനില്ലെന്ന് അബ്ദുല്‍ സലാം തന്നെയാണ് പോലീസില്‍ പരാതി നല്‍കിയതും. എന്നാല്‍ ഇയാള്‍ തന്നെയായിരുന്നു യുവതിയെ ഒളിവില്‍ പാര്‍പ്പിച്ചിരുന്നതും.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഒടുവില്‍ അബ്ദുല്‍ സലാമിനെയും യുവതിയെയും കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. കല്‍പകഞ്ചേരി സി.ഐ റിയാസ് രാജയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അടുത്ത ലേഖനം