കഞ്ചാവുമായി രണ്ടുയുവാക്കള്‍ തിരുവല്ലയില്‍ പിടിയില്‍

ശ്രീനു എസ്| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2020 (11:07 IST)
കഞ്ചാവുമായി രണ്ടുയുവാക്കള്‍ തിരുവല്ലയില്‍ പിടിയില്‍. പുളിക്കീഴ് മണത്തച്ചിറ വീട്ടില്‍ റോബിനും തിരുവന്‍ വണ്ടൂര്‍ നന്നാട് തോപ്പില്‍ വീട്ടില്‍ ആന്റോ രാജുവും ആണ് പിടിയിലായത്. കുറ്റൂര്‍ തെങ്ങേലി ഏറ്റുകടവ് ജംഗ്ഷന് സമീപത്തു വച്ചാണ് ഇവര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്.

18 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസര്‍ ഇ. ജി സുശീല്‍ കുമാര്‍, പദ്മകുമാര്‍, രാഹുല്‍, അഖിലേഷ്, അരുണ്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :