തിരുവനന്തപുരം|
ശ്രീനു എസ്|
Last Modified വെള്ളി, 4 ഡിസംബര്‍ 2020 (13:05 IST)
ചുഴലിക്കാറ്റ് ഭീതിയൊഴിഞ്ഞെങ്കിലും ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥ മോശമാകാനിടയുള്ളതിനാലും കടല്‍ പ്രക്ഷുബ്ധമാക്കാന്‍ സാധ്യതയുള്ളതിനാലും ഇനിയൊരു അറിയിപ്പുണ്ടാക്കുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖാസ പറഞ്ഞു. ഇക്കാര്യം ഉറപ്പുവരുത്താന്‍ പൊലീസ്, ഫിഷറീസ് അധികൃതര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കി.
ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രത തുടരണം. തീരമേഖലയിലുള്ളവരും മലയോര മേഖലയില്‍ താമസിക്കുന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണം. ജില്ലയിലെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു.