1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local news

ഉറുകുന്നില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Kollam
കൊല്ലം ജില്ലയില്‍ ഉറുകുന്നില്‍ വാനിടിച്ച് സഹോദരിമാരും അടുത്ത സുഹൃത്തും ഉള്‍പെടെ മൂന്ന് പെണ്‍കൂട്ടികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. അപകടത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി, നാഷണല്‍ ഹൈവേ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പുനലൂര്‍ ആര്‍ ടി ഒ എന്നിവര്‍ക്ക് കമ്മീഷന്‍ മെമ്പര്‍ റെനി ആന്റണി അടിയന്തര നോട്ടീസ് അയച്ചു.
 
അതേസമയം കുട്ടികളുടെ സംസ്‌കാരം ഇന്ന് നടക്കും. ഓലിക്കല്‍ അലക്‌സിന്റെയും സിന്ധുവിന്റെയും മക്കളായ ശാലിനി(14), ശ്രുതി(13)യും കുഞ്ഞുമോന്റെയും സുജയുടേയും മകള്‍ കെസിയ(17) എന്നിവരാണ് മരിച്ചത്.
അടുത്ത ലേഖനം
കൊവിഡ് വാക്‌സിൻ ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി