സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഒക്ടോബര്‍ 16 മുതല്‍ 20 വരെ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ഒക്‌ടോബര്‍ 2023 (17:11 IST)
65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഒക്ടോബര്‍ 16 മുതല്‍ 20 വരെ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി എ സി മൊയ്തീന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കായികോത്സവത്തിനോടനുബന്ധിച്ചുള്ള ദീപശിഖാപ്രയാണം ഒക്ടോബര്‍ 16-ന് രാവിലെ തേക്കിന്‍കാട് മൈതാനത്തു നിന്നും ആരംഭിക്കും. വൈകുന്നേരം 5 മണിയോട് കൂടി ദീപശിഖ കുന്നംകുളത്ത് എത്തും.

16 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 17 ന് രാവിലെ 7 മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാകും. അന്നേ ദിവസം രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐ.എസ്. പതാക ഉയര്‍ത്തും. വൈകീട്ട് 3.30 ന് കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും ദീപശിഖ തെളിയിക്കലും ഉദ്ഘാടന സമ്മേളനവും നടക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :