സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ഒക്‌ടോബര്‍ 2023 (14:47 IST)
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് പവന്റെ വിലയില്‍ 1120 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,320 രൂപയായി. ഗ്രാമിന് 140 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണവില ഗ്രാമിന് ഒറ്റയടിക്ക് 140 രൂപ വര്‍ധിക്കുന്നത് ഇതാദ്യമായാണ്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5540 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയും വര്‍ധിച്ചു. സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 1,932.40 ഡോളറായാണ് വര്‍ധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :