കാസര്‍കോട് രോഗിയില്‍നിന്ന് കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ഒക്‌ടോബര്‍ 2023 (15:00 IST)
കാസര്‍കോട് രോഗിയില്‍നിന്ന് കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യാവിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.വെങ്കിടഗിരിയെ ആണ് ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തത്. 2000 രൂപയാണ് ഡോക്ടര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

ശസ്ത്രക്രിയ നേരത്തേചെയ്യാന്‍ 2000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് രോഗി വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :