കലോത്സവത്തില്‍ കള്ളക്കളി അനുവദിക്കില്ലെന്ന് ശിവന്‍കുട്ടി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (17:41 IST)
സ്‌കൂള്‍ കലോത്സവത്തില്‍ കള്ളക്കളി അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പരിപാടികളുടെ സമയകൃത്യത ഉറപ്പാക്കുമെന്നും ശിവന്‍ കുട്ടി പഞ്ഞു. മത്സരവേദിയില്‍ നമ്പര്‍ വിളിച്ചാല്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകും. ഒരു തരം കള്ളക്കളിയും അനുവദിക്കില്ല. - ശിവന്‍കുട്ടി വ്യക്തമാക്കി.

അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനത്തുക 1000 രൂപയില്‍ നിന്നും വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ജനവരി ഒന്ന് മുതല്‍ ഏഴ് വരെ കോഴിക്കോടാണ് ഇക്കുരി സംസ്ഥാന സ്‌കൂള്‍ കലോത്സവം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :