വഫ എന്ന പേരുഉള്ള വാർത്തകൾ ആർത്തിയോടെ നോക്കുന്നത് അതിലെ ഇക്കിളി കഥ ചുരണ്ടാൻ മാത്രമാണ്: കല മോഹൻ

Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (17:29 IST)
ശ്രീറാം വെങ്കിട്ട്‌രാമൻ ഓടിച്ചിരുന്ന വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഫിറോസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ കല മോഹൻ. വഫ എന്ന യുവതിയെ ചുറ്റിപറ്റിയുള്ള സാദാചാര കഥകളിലേക്കല്ല. കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകന്റെ
കുടുംബത്തിന് നീതി ലഭിക്കാനുള്ള പ്രവർത്തികളാണ് വേണ്ടത് എന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

'ഹിതമോ അവിഹിതമോ എന്തോ ആകട്ടെ, ഓരോ വ്യക്തിയുടെയും സാഹചര്യം /സ്വാതന്ത്ര്യം ഓരോ തരത്തിൽ. വഫയെ എന്തിനു ആഘോഷിക്കണം എന്ന് മനസ്സിലാകുന്നില്ല. അവർ കൂട്ടുകാരനെ സഹായിക്കാൻ ഇറങ്ങി ചെന്നു, ഇപ്പോഴും അതേ സ്റ്റാൻഡിൽ നിൽക്കുന്നു.. അവിടെ അവരുടെ സദാചാരത്തെ നോക്കേണ്ട ബാധ്യത നമുക്കുണ്ടോ..? എന്ന് കല മോഹൻ ചോദിക്കുന്നു. അദേസമയം. വഫ മോഴിയിൽ കള്ളം പറയുന്നു എന്നത് വ്യക്തമാണ് എന്നും കല കുറിപ്പിൽ പറയുന്നുണ്ട്

ഫെയിസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

വെറും വെറും, പച്ചയായി ചിന്തിക്കട്ടെ.. ആൺപെൺസൗഹൃദം ധാരാളമായി ഉണ്ടാകുന്ന ഇടം ആണ് ഇന്ന് കേരളം. ഹിതമോ അവിഹിതമോ എന്തോ ആകട്ടെ. ഓരോ വ്യക്തിയുടെയും സാഹചര്യം /സ്വാതന്ത്ര്യം ഓരോ തരത്തിൽ.. Wafa യെ എന്തിനു ആഘോഷിക്കണം എന്ന് മനസ്സിലാകുന്നില്ല.. അവർ കൂട്ടുകാരനെ സഹായിക്കാൻ ഇറങ്ങി ചെന്നു, ഇപ്പോഴും അതേ standil നിൽക്കുന്നു..
അതൊരു വശം.

ഇനി കേസിൽ നോക്കുക ആണെങ്കിൽ, wafa പറയുന്നതിൽ ചിലത് കള്ളത്തരം ആണ്‌ എന്നും കേൾക്കുന്നവർക്ക് ബോധ്യപ്പെടും.. കുറ്റത്തിന് കൂട്ടു നിന്നു എന്നതും പകൽ പോലെ വ്യക്തമാണ്. കൂടുതൽ കള്ളങ്ങൾ കേൾക്കാൻ ഇന്റർവ്യൂ കൾ ഇനിയും ഇല്ലാതിരുന്നു എങ്കിൽ...

എന്നിരുന്നാലും, അവിടെ അവരുടെ സദാചാരത്തെ നോക്കേണ്ട ബാധ്യത നമുക്കുണ്ടോ..? Wafa എന്ന പേര് ഉള്ള വാർത്തകൾ ആർത്തിയോടെ, നോക്കുന്നത് അതിലെ ഇക്കിളി കഥ ചുരണ്ടാൻ മാത്രമാണ്.. അല്ലാതെ സാമൂഹിക പ്രതിബദ്ധത ആണോ? സോളാർ case എന്തായിരുന്നു എന്ന് ചോദിച്ചാൽ, അതു സരിതാ നായർ അല്ലേ, അവരുടെ അവിഹിത ബന്ധങ്ങൾ അല്ലേ എന്നേ ഇപ്പോഴും പലർക്കും അറിയൂ.. എന്താണ് സോളാർ case എന്ന് പലർക്കും അറിയില്ല, സത്യം പറഞ്ഞാൽ..
അതേ, അവസ്ഥയിൽ ഈ case മാറുന്നു..

എന്റെ ഉള്ളിൽ ബഷീറിന്റെ കുടുംബത്തിന്റെ ഇനിയത്തെ അവസ്ഥ എന്ത് എന്നതാണ്. ചിലരൊക്കെ കുറിച്ചത് കണ്ടു, പത്രക്കാരായത് കൊണ്ട്, ഇത്രയും ആവേശം എന്ന്.. എന്താ അവർക്ക് ആവേശം പാടില്ലേ? കൂട്ടത്തിൽ ഒരുത്തൻ ഇല്ലാതായാൽ അവർക്ക് നോവില്ലേ? ശ്രീറാമിനെയും, അതേ ആവേശത്തോടെ അയാൾക്ക്‌ വേണ്ടപ്പെട്ടവർ സഹായിക്കും. അർഹമായ ശിക്ഷ കിട്ടുമോ എന്ന് നോക്കി കാണണം. നട്ടെല്ലുള്ള ഭരണം എന്ത് ചെയ്യും എന്ന് കാണാം. യൂസഫലി 10 കൊടുത്തു എന്നാകരുത് ഉത്തരം..

ബഷീറിന്റെ കുടുംബത്തോടൊപ്പം നിന്നു, അവരെ ഒന്ന് പിടിച്ചു കേറ്റാൻ പറ്റിയിരുന്നെങ്കിൽ. അവരുടെ ഇന്നത്തെ അവസ്ഥ.. നാളത്തെ ജീവിതം.. ഇതൊക്കെ ഒരു ചോദ്യമല്ലേ..? പ്രഹസനം ഒഴിവാക്കി, ആ ദയ കാണിച്ചിരുന്നു എങ്കിൽ. കുറ്റക്കാർക്ക് അർഹിക്കുന്ന ശിക്ഷ നേടികൊടുക്കൻ കഴിഞ്ഞു എങ്കിൽ. സോളാർ കേസിൽ സരിതയുടെ സാരീ, അവരുടെ സെക്സ് കഥകൾ എന്നത് പോലെ, ഈ കേസ് വഫായെന്ന മോഡലും അവരുടെ സെക്സ് അപ്പീലും ആകരുത് എന്നൊരു ആഗ്രഹം. മരണപെട്ടുപോയ ആ മനുഷ്യനെ ആരും മറക്കാതിരിക്കട്ടെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി
മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി. സുപ്രീംകോടതി ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചു, ദ്യശ്യങ്ങൾ വൈറൽ
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 വർഷം കഠിന തടവ്
കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ...