പ്രചരിക്കുന്നത് വ്യാജവാർത്ത; ആ ചിത്രത്തിൽ വില്ലനാവാൻ മമ്മൂട്ടിയില്ല

തമിഴിൽ ഒരു പ്രധാന പ്രോജക്റ്റ് മമ്മൂട്ടിയുടെതായി ഈ വർഷം ഉണ്ടേന്നാണ് സൂചന.

Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (09:46 IST)
തമിഴ് സൂപ്പർഹിറ്റ് ചിത്രം രണ്ടാം ഭാഗത്തിൽ വില്ലൻ റോളിൽ മമ്മൂട്ടി അഭിനയിക്കുന്നുവെന്ന വാർത്ത സമീപദിവസങ്ങളിൽ സോഷ്യൽ മീഡിയയിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. 2020 പകുതിയോടെ തനി ഒരുവൻ സെക്കൻഡ് പാർട്ട് തുടങ്ങുമെന്ന് ജയം രവി അറിയിച്ചതിന് പിന്നാലെയാണ് വില്ലനായി മമ്മൂട്ടി എത്തുന്നുവെന്ന വാർത്ത വീണ്ടും സജീവമായത്.

തനി ഒരുവൻ സെക്കൻഡ് സ്ക്രിപ്ടിംഗിലാണ് തന്റെ ശ്രദ്ധ മുഴുവനുമെന്ന് സിൽവർ സ്ക്രീനിന് നൽകിയ അഭിമുഖത്തിൽ മോഹൻരാജ പറഞ്ഞിരുന്നു. മമ്മൂട്ടി ഈ ചിത്രത്തിൽ വില്ലനായി എത്തുമെന്നത് അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി. കുടുംബത്തോടൊപ്പം വിദേശത്ത് അവധിയാഘോഷിക്കുന്ന മമ്മൂട്ടി തിരിച്ചെത്തിയാൽ അജയ് വാസുദേവ് ചിത്രം ഷൈലോക്കിൽ ജോയിൻ ചെയ്യും. തമിഴിൽ ഒരു പ്രധാന പ്രോജക്റ്റ് മമ്മൂട്ടിയുടെതായി ഈ വർഷം ഉണ്ടേന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :