Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (15:22 IST)
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്ക, ഏറ്റവും വലിയ സൈനിക ശക്തിയും അവർ തന്നെ. പക്ഷേ അമേരിക്കയെ അരും ലോക പൊലീസായി നിയമിച്ചിട്ടില്ല. അങ്ങനെ അവർ സ്വയം വിശ്വസിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനുമായി നടക്കുന്ന അതിർത്തി പ്രശ്നങ്ങളിൽ അടുത്ത കാലത്തായി
അമേരിക്ക വല്ലാതെ വേവലാതിപ്പെടുത് കാണാം. ഇത് എന്ത് ലക്ഷ്യംവച്ചാണ് എന്ന് വ്യക്തമല്ല
കശ്മീർ വിശയത്തിൽ മധ്യസ്ഥനായി താൻ ഇടപെടാം എന്ന അമേരിക്കൻ പ്രസിഡന്റ് നേരിട്ട് തന്നെ വ്യക്തമാക്കിയത്. ഇന്ത്യയിൽ വലിയ വിവദങ്ങൾക്ക് വഴിവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന്റെ പ്രതികരണത്തെ കുറിച്ച് ഒന്നും പറഞ്ഞതുമില്ല. പുൽവാമ ആക്രമണത്തോടെ ഇന്ത്യ പാകിസ്ഥാനോട് കടുത്ത നിലപാടാണ് സ്വീകരിക്കുന്നത് അതിർത്തിയിൽ സുരക്ഷ ശക്തമാക്കുകയും,, പാകിസ്ഥാനുമയുള്ള നയതന്ത്ര ചർച്ചകൾ പൂർണമായും നിർത്തിവക്കുകയും ചെയ്തു.
കശ്മിർ വിശയത്തിൽ ട്രംപ് ഇടപെടണം എന്ന്
പാകിസ്ഥാൻ പ്രസിഡന്റ് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നതും സംശയം ഉണ്ടാക്കുന്ന കാര്യമാണ്. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370, 35A അനുച്ചേദങ്ങൾ ഇന്ത്യ റദ്ദ് ചെയ്ത് കശ്മീരിനെ വിഭജിച്ച നടപടിയിൽ പാകിസ്ഥാൻ അസ്വസ്ഥരാണ്. ഇക്കാര്യത്തിൽ വീണ്ടും പ്രസ്ഥാവനയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക.
കശ്മീരുമയി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന്റെ പ്രത്യാഘാതങ്ങളും പ്രദേശത്തുണ്ടായേക്കാവുന്ന അസന്തുലിതാവസ്ഥയും തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പർട്ട്‌മെന്റ് പ്രസ്ഥാവന ഇറക്കിയിരിക്കുന്നത്.ഇന്ത്യയുടെ ആഭ്യന്തര ഭരണ കാര്യങ്ങളെ കുറിച്ചാണ് അമേരിക്ക പ്രസ്ഥാവന നടത്തുന്നത്.
രാജ്യത്തെ ഒരു സംസ്ഥാനത്തിന്റെ പ്രത്യേക പദവിൽ ഇല്ലാതാക്കി കേന്ദ്ര ഭരണത്തിൻ കീഴിലാക്കി. അതിൽ പല അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. അത് ഇന്ത്യക്കുള്ളിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാൽ ഇന്ത്യയുടെ ആഭ്യന്തര ഭരണകാര്യങ്ങളിലേക്കാണ് ഇപ്പോൾ അമേരിക്ക ഇടപെടലുകൾ നടത്തുന്നത് ഇത് ചെറുക്കേണ്ടത് ഇന്ത്യൻ ഭരണകൂടം തന്നെയാണ്.