ഇടുക്കിയിൽ മണ്ണിടിഞ്ഞുവീണ് ഒന്നര വയസുകാരി മരിച്ചു

Last Updated: വ്യാഴം, 8 ഓഗസ്റ്റ് 2019 (16:25 IST)
ഇടുക്കി ചിന്നക്കനാലിൽ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒന്നരവയസയ പെൺകുഞ്ഞ് മരിച്ചു ചിന്നക്കനാൽ വില്ലേജിലെ ചാൻസലർ റിസോർട്ടിന് പിന്നിലെ ഏലത്തോട്ടത്തിലാണ് സംഭവം. അപകറ്റത്തിൽ മുന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം സംസ്സ്ഥാനത്ത് ശക്തമായ തുടരുകയാണ്.

ഉരുൾപ്പൊട്ടലിനെയും വെള്ളപ്പോക്കത്തെയും തുടർന്ന് കേന്ദ്ര ദുരന്ത നിവാരണ സേനയെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും പ്രത്യേക സംഘങ്ങളായി അയച്ചു. കണ്ണൂർ, മലപ്പുറം. കോഴിക്കോട്. ഇടുക്കി. വയനാട് എന്നീ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

സംസ്ഥാനത്ത് ഞായറാഴ്ചവരെ കാലവർഷം ശക്തമായി തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നും ആളുകൾ ജാഗ്രത പാലികണം എന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :