രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കാർ വാഗൺ ആർ, ആദ്യ പത്തിൽ ഏഴും മാരുതി സുസൂകി തന്നെ

Last Updated: വ്യാഴം, 8 ഓഗസ്റ്റ് 2019 (13:40 IST)
വാഹന വിപണി കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യൻ വിപണിയിൽ ജനപ്രിയത കൊണ്ട് മുന്നേറുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസൂക്കി. ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടൂന്ന കാറുകളുടെ പട്ടികയിൽ പത്തിൽ ഏഴും മാരുതി സുസൂക്കിയുടെ വാഹനങ്ങൽ തന്നെയാണ്.

മാരുതിയുടെ ചെറു ടോൾബോയ് ഹാച്ച്‌ബാക്ക് വാഗൺ ആർ ആണ് കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെട്ട വാഹനം. 15062 വാഗൺ അർ യൂണിറ്റുകളാണ് ജൂലൈയിൽ മാത്രം മാരുതി സുസൂക്കി വിറ്റഴിച്ചത്. മാരുതിയുടെ കോംപാക്ട് സെഡാനായ ഡിസയറാണ് രണ്ടാം സ്ഥാനത്ത് 12923 ഡിസയർ യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിക്കപ്പെട്ടത്.

12677 യൂണിറ്റുകൾ നിരത്തിലെത്തിച്ച് മാരുതിയുടെ ജനപ്രിയ മോഡൽ പ്രീമിയം ഹാച്ച്‌ബാക്കായ സ്വിഫ്റ്റ് ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ഓൾട്ടോ അണ്. 11577 ആൾട്ടോ യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. അഞ്ചാം സ്ഥാനത്ത് പ്രീമിയം ഹാച്ച്‌ബാക്കായ ബലേനോയാണ് 10482 ബലേനോ യൂണിറ്റുകൾ മാരുതി ജൂലൈയിൽ വിറ്റഴിച്ചു. എർട്ടിഗ എട്ടാം സ്ഥാനത്താണ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :