1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kadirur manoj murder case

കതിരൂര്‍ മനോജ് വധക്കേസ്: സെഷന്‍സ് കോടതിയില്‍ നിന്നും സിബിഐ കോടതിയിലേക്ക് മാറ്റും

കതിരൂര്‍ മനോജ് വധക്കേസ് സിബിഐ കോടതിയിലേക്ക് മാറ്റും

kochi
കതിരൂര്‍ മനോജ് വധക്കേസ് തലശേരി കോടതിയില്‍ നിന്ന് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. തലശേരി സെഷന്‍സ് കോടതിയില്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാരിന്റെ വാദത്തെ പിന്തള്ളിയാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. 
 
സിബിഐ അന്വേഷിച്ച കേസിന്റെ വാദം നടക്കേണ്ടത് സിബിഐ കോടതിയിലായിരിക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
 
ക്രിമിനല്‍ കേസുകള്‍ ഏത് കോടതിയുടെ പരിധിയിലാണോ ആ കോടതിയിലാണ് വിചാരണ നടക്കേണ്ടത് അതിനാല്‍ തലശേരി സെഷന്‍സ് കോടതിയിലാണ് കതിരൂര്‍ മനോജ് വധക്കേസിന്റെ വിജാരണ നടത്തണമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. 
 
എന്നാല്‍ കോടതി ഈ അഭിപ്രായത്തെ മുഖവുരയ്ക്കെടുത്തില്ല. ഹൈക്കോടതിയില്‍ നിന്ന് പ്രതികൂലമായ ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
 
About Writer
Aiswarya
അടുത്ത ലേഖനം
യത്തീംഖാനയിലെ പീഡനവിവരം പുറത്തുവന്നത് നാടകീയമായി; കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പകര്‍ത്തി, നടന്നത് ക്രൂരമായ ചെയ്‌തികള്‍ - റിപ്പോര്‍ട്ട് പുറത്ത്