കടയ്ക്കാവൂര്‍|
സജിത്ത്|
Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (15:54 IST)
ഒന്‍പതു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് 60 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വക്കം ഒറ്റിയില്‍ വീട്ടില്‍ ബദറുദ്ദീന്‍ ആണ് കടയ്ക്കാവൂര്‍ പൊലീസിന്‍റെ വലയിലായത്.
അയല്‍വാസിയായ കുട്ടിയെ ബദറുദ്ദീന്‍ വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി നയത്തില്‍ കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍
കുട്ടി സംഭവം ഒരു ബന്ധുവിനോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തായത്.
രക്ഷിതാക്കള്‍ ചോദിച്ചപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നതായി കുട്ടി വെളിപ്പെടുത്തി. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ചന്ദ്രശേഖരന്‍ പിള്ളയുടെ നിര്‍ദ്ദേശ പ്രകാരമാണു കടയ്ക്കാവൂര്‍ സി ഐ മുകേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.