ചായക്കാശിന്റെ പേരില്‍ പൊലീസുകാരന്‍ കടക്കാരനെ വെടിവച്ചു കൊന്നു; മൂന്ന് പേര്‍ക്ക് പരുക്ക്

സംഭവത്തില്‍ രോഷാകുലരായ പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി

 വെടിവെപ്പ് , കൊലപാതകം , അറസ്‌റ്റ് , ചായക്കാശ് വെടിവെപ്പ് , പൊലീസ്
കയ്റോ| jibin| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (14:25 IST)
ചായക്കാശിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ചായക്കടക്കാരനെ വെടിവച്ചു കൊന്നു. വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപിച്ചു. കയ്റോയിലെ റെഹാബിലാണ് സംഭവം. വെടിവെപ്പ് നടത്തിയ പൊലീസുകാരെയും രണ്ട് സഹപ്രവര്‍ത്തരെയും അറസ്‌റ്റു ചെയ്‌തു.

ചായ കുടിച്ചതിന് ശേഷം പണം നല്‍കുന്നതിനെ തുടര്‍ന്ന് നടന്ന സംഭാഷണം തര്‍ക്കത്തിലേക്കും വെടിവെപ്പിലേക്കും നീങ്ങുകയായിരുന്നു. കടക്കാരന്റെ സംഭാഷണം ഇഷ്‌ടമാകാത്തതിനെത്തുടര്‍ന്ന് മൂന്ന് പൊലീസുകാരില്‍ ഒരാള്‍ കൈയിലിരുന്ന തോക്ക് ഉപയോഗിച്ച് ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് മറ്റ് രണ്ടു പേര്‍ക്ക് പരുക്കേറ്റത്.

സംഭവത്തില്‍ രോഷാകുലരായ പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ നിരവധി പോലീസ് വാഹനങ്ങള്‍ തല്ലിതകര്‍ത്തു. ഇതിനിടെ പൊലീസുകാരന്‍ അറസ്‌റ്റിലായിട്ടും ആളുകളുടെ രോഷം കെട്ടടങ്ങിയില്ല. അറസ്‌റ്റിലായ പൊലീസുകാരനെ വിട്ടുതരണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :