1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kadakampalli Case: Court returns CBI's chargesheet

കടകംപള്ളി കേസ്: സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി; ഒഴിവാക്കിയവരുടെ പേരു കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം വീണ്ടും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം

കടകംപള്ളി കേസ്: സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി; ഒഴിവാക്കിയവരുടെ പേരു കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം വീണ്ടും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം

കടകംപള്ളി
വിവാദമായ കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി മടക്കി. എഫ് ഐ ആറില്‍ പേരു ചേര്‍ക്കപ്പെട്ട 22 പേരെ കുറ്റപത്രത്തില്‍ ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത കോടതി ഇവരെക്കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
 
അതേസമയം, എഫ് ഐ ആറില്‍ പേരു ചേര്‍ക്കപ്പെട്ടവരെ ഒഴിവാക്കിയതിന്റെ കാരണം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക കോടതി ജഡ്‌ജി പി വി ബാലകൃഷ്‌ണന്റേതാണ് നിരീക്ഷണം. സി ബി ഐ കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിംരാജിനെയും ഭാര്യ ഷംസാദിനെയും ഒഴിവാക്കിയിരുന്നു. കേസില്‍ സലിംരാജ് അടക്കം 27 പ്രതികളാണ് ഉള്ളത്.
About Writer
JOYS JOY
അടുത്ത ലേഖനം
തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം