വിനോദസഞ്ചാര കേന്ദ്രത്തില്‍ ആറ് വയസ്സുകാരി നദിയില്‍ വീണ് മുങ്ങിമരിച്ചു

ഫറോക്ക് വാഴപുത്തറയിലെ ചുങ്കത്തെ കെ.ടി. അഹമ്മദിന്റെയും പി.കെ. നസീമയുടെയും മകള്‍ അബ്രാര (6) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2025 (18:22 IST)
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ വിനോദസഞ്ചാര സംഘത്തിലെ അംഗമായിരുന്നു മരിച്ച കുട്ടി. ഫറോക്ക് വാഴപുത്തറയിലെ ചുങ്കത്തെ കെ.ടി. അഹമ്മദിന്റെയും പി.കെ. നസീമയുടെയും മകള്‍ അബ്രാര (6) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

ഫറോക്കിലെ എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് വിനോദസഞ്ചാര സംഘം സ്ഥലത്തെത്തിയത്. മറ്റ് കുട്ടികളോടൊപ്പം നദിയില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :