അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം പിടിക്കും, അതൊന്നും വലിയ കാര്യമല്ല: കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍, ബി ജെ പി, പിണറായി വിജയന്‍, K Surendran, BJP, Pinarayi Vijayan
തിരുവനന്തപുരം| അനിരാജ് എ കെ| Last Modified വെള്ളി, 21 ഫെബ്രുവരി 2020 (15:20 IST)
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം പിടിക്കുകയാണ് ബി ജെ പിയുടെ ലക്‍ഷ്യമെന്നും അതൊന്നും വലിയ കാര്യമല്ലെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

അടുത്ത ഒരു വർഷത്തിനിടയിൽ വലിയ രാഷ്ട്രീയ മാറ്റം കേരളത്തിലുണ്ടാകുമെന്നും, ഇവിടെ ഭരാണത്തിലെത്തുക എന്നത് അസാധ്യമായ കാര്യമൊന്നുമല്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കേരള കൌമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പറയുന്നത്.

എല്ലാവരും പറഞ്ഞിരുന്നത് കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ്. ബിജെപി അക്കൗണ്ട് തുറന്നു. ഇനി ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങൾ പിടിച്ചെടുക്കുക എന്നതല്ല ഞങ്ങളുടെ ലക്‍ഷ്യം. സംസ്ഥാനത്ത് സർക്കാരുണ്ടാക്കുക എന്നതുതന്നെയാണ്. ഒരു ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ത്രിപുരയിൽ ഞങ്ങൾ സർക്കാരുണ്ടാക്കിയില്ലേ? - സുരേന്ദ്രന്‍ ചോദിക്കുന്നു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ ബി ജെ പിക്ക് മാത്രമാണ് സംസ്ഥാനത്ത് വോട്ട് കൂടുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച മുന്നേറ്റമുണ്ടാകുമെന്നും നൂറുകണക്കിന് പഞ്ചായത്തുകളും നിരവധി മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ഇത്തവണ ബിജെപി ഭരിക്കുമെന്നും കേരള കൌമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :