നിലപാടുകളിൽ മാറ്റമില്ല, നാല് മാസത്തിനുള്ളിൽ അയോധ്യയിൽ അംബരചുംബിയായ രാമക്ഷേത്രം ഉയരുമെന്ന് അമിത് ഷാ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (15:53 IST)
അയോധ്യയിൽ നാല് മാസത്തിനൂള്ളിൽ അംബരചുംബിയായ രാമക്ഷേത്രം ഉയരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യാ കേസിൽ രാമക്ഷേത്രം പണിയാമെന്നുള്ള വിധി ബി ജെ പി നേടിയെടുത്തു. നാല് മാസത്തിനകം അയോധ്യയിൽ അംബരചുംബിയായ രാമക്ഷേത്രം ഉയരുക തന്നെ ചെയ്യും അമിത് ഷാ വ്യക്തമാക്കി.

ഇപ്പോൾ കേസിന് പോകണ്ടാ എന്നായിരുന്നു കോൺഗ്രസ്സ് പറഞ്ഞിരുന്നത്. അവർക്ക് രാമക്ഷേത്രം നിർമിക്കുന്ന വിഷയത്തിൽ യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോളാണ് അമിത് ഷായുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. ഇതിലൂടെ കേന്ദ്ര സർക്കാറിന്റെ നിലപാടുകളിൽ നിന്നും ഒരു ചുവട് പോലും പിന്നോട്ടില്ല എന്നത് ആവർത്തിച്ച് വ്യക്തമാക്കുകയാണ് അമിത് ഷാ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :