ലോക കേരളസഭ: ഭക്ഷണം കഴിച്ചതിന്‍റെ 80 ലക്ഷം രൂപ വേണ്ടെന്ന് രവി പിള്ള

രവി പിള്ള, ലോക കേരളസഭ, റാവിസ്, പിണറായി വിജയന്‍, Ravi Pillai, Loka Kerala Sabha, Pinarayi Vijayan
തിരുവനന്തപുരം| സുബിന്‍ ജോഷി| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (17:12 IST)
ലോക കേരളസഭയുടെ ഭക്ഷണത്തിനായി മുടക്കിയ പണം വേണ്ടെന്ന് ആർപി ഗ്രൂപ്പ് ഉടമ രവി പിള്ള. പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനുമായി ചെലവഴിച്ച 80 ലക്ഷത്തിലധികം തുകയാണ് റാവിസ് വേണ്ടെന്നുവയ്ക്കുന്നത്. ഇതേക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും ഭക്ഷണത്തിനായി മുടക്കിയ പണം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.

വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ പ്രതിനിധികളാണ്‌ ലോക കേരളസഭയില്‍ പങ്കെടുത്തത്. ഇവരുടെ താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപ ചിലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഒരു ബില്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. സര്‍ക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പും രവി പിള്ളയും എന്നതിനാല്‍ ഭക്ഷണത്തിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ല - രവി പിള്ള വ്യക്‍തമാക്കി.

ജനുവരി ഒന്നു മുതല്‍ മൂന്നുവരെ തിരുവനന്തപുരത്താണ് ലോക കേരള സഭ നടന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :