ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 8 ജനുവരി 2020 (10:05 IST)
ജെ എൻ യു വിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെ ക്യാമ്പസിൽ നടന്ന ആക്രമണത്തിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി നടൻ സിദ്ധാർത്ഥ്.
‘ചൗക്കിദാര്‍ ഗുണ്ടയാണ്’ എന്നാണ് ഈ വിഷയത്തില്‍ സിദ്ധാര്‍ഥിന്റെ പുതിയ ട്വീറ്റ്. ‘ജെഎന്‍യു ഭീകരാക്രമണം’ (jnuterrorattack) എന്നൊരു ഹാഷ് ടാഗും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പൌരത്വ നിയമ ഭേദഗതി വന്നതു മുതൽ ബിജെപിക്കെതിരെ പരസ്യ പ്രതിഷേധവുമായി മുൻപന്തിയിൽ ഉള്ള താരമാണ് സിദ്ധാർത്ഥ്.
അക്രമികളുടേതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പല ചിത്രങ്ങളും പ്രചരിച്ചിട്ടും അറസ്റ്റുകള്‍ സംഭവിക്കാത്തത് എന്തുകൊണ്ടാണെന്നും ദില്ലിയില്‍ യഥാര്‍ഥത്തില്‍ ഒരു പൊലീസ് സേന ഉണ്ടോയെന്നും സിദ്ധാര്‍ഥ് ചോദിച്ചിരുന്നു.