കൊച്ചി|
Aiswaryaa|
Last Updated:
തിങ്കള്‍, 27 ഫെബ്രുവരി 2017 (16:04 IST)
നവമാധ്യമങ്ങളുടെയും ട്രോള്‍ ഗ്രൂപ്പുകളുടെയും സ്ഥിരം ഇരയായിമാറുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഈ നേതാവിന്റെ
ഓരോ വാക്കും ഓരോ പോസ്റ്റും ചാനലുകളില്‍ സജീവ ചര്‍ച്ചയാകാറുമുണ്ട്. അടുത്തിടെ മുഖ്യമന്ത്രിയുടെ മംഗലാപുരം സന്ദര്‍ശനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സുരേന്ദ്രന് പറ്റിയ അമളിയാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം.
.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സമ്പൂര്‍ണ സാന്നിധ്യം അറിയിക്കാന്‍ ശ്രമിച്ചതാണ് അദ്ദേഹത്തിന് വിനയായത്. രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം ആദ്യം 38 എന്നും പിന്നീട് അത് തിരുത്തി 35 എന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
ചാനല്‍ ചര്‍ച്ചകളില്‍ പറയുന്ന വാക്കുകള്‍ വിളിപ്പേരുകളായി വന്ന ചരിത്രം കൂടി കെ സുരേന്ദ്രനുണ്ടെന്നതും മറ്റൊരു വസ്തുതയാണ്.