അനുബന്ധ വാര്‍ത്തകള്‍
- ഇതൊരു ഹോളിവുഡ് നടനല്ല !
- അപമാനിച്ചു പുറത്താക്കിയ പോലെ, പോരാട്ടങ്ങളില്‍ പാര്‍ട്ടി ഒപ്പം നിന്നില്ല; അതൃപ്തിയുമായി ചെന്നിത്തല
- കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് കൂടുതല്‍ സാധ്യത സുധാകരന്
- ഈ അച്ഛന്റെ മകനായി പിറന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം: രമേശ് ചെന്നിത്തലയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മകൻ
- കെ.മുരളീധരനെ കെപിസിസി അധ്യക്ഷനാക്കിയേക്കും
കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുധാകരന് തന്നെ; പ്രഖ്യാപനം ഉടന്‍
കെ.സുധാകരന് കെപിസിസി അധ്യക്ഷനാകും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. സുധാകരനെ അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതായാണ് വിവരം. മറ്റ് നേതാക്കളുടെ പേരുകളൊന്നും ഹൈക്കമാന്‍ഡിന്റെ പ്രാഥമിക പരിഗണനയിലില്ല. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനാന് എന്നിവരുടെ പേരുകളും നേരത്തെ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍, സുധാകരന് തന്നെയാണ് കൂടുതല്‍ സാധ്യത. പ്രവര്‍ത്തകരുടെ വികാരം കൂടി കണക്കിലെടുത്തായിരിക്കും പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുക. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിക്കും. എന്നാല്‍, തങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിനാല്‍ കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ പ്രത്യേക അഭിപ്രായത്തിനൊന്നും തങ്ങളില്ലെന്നാണ് ഇരുവരുടെയും നിലപാട്.