ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയെന്ന് കേൾക്കുന്നത് ആദ്യം: കെ സുധാകരൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (19:52 IST)
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വർണക്കള്ളക്കടത്തിൽ പ്രതിയായിട്ടില്ലെന്നും ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയെന്ന് കേൾക്കുന്നത് ആദ്യമാണെന്നും പറഞ്ഞു.

മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് കസേരയ്ക്കും ജനാധിപത്യ സംവിധാനത്തിനും അപമാനമാണ്. കോടതിയുടെ മേൽനോട്ടത്തിൽ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സ്വപ്നയുടെ വെളിപ്പെടുത്തൽ വരെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻറെ കുടുംബത്തിനും അഴിമതിയിൽ പങ്കുണ്ടാകുമെന്ന് കേരളത്തിൽ ആരും വിശ്വസിച്ചിരുന്നില്ല. എന്നാൽ സ്വപ്നയുടെ വെളിപ്പെടുത്തൽ കേരളത്തിലേത് മാത്രമല്ല ഇന്ത്യയുടെ ജ്നാഥ്‌പത്യ സംവിധാനത്തെ തന്നെ ഭയപ്പെടുത്തുന്നു.ആത്മാഭിമാനം ഉണ്ടെങ്കിൽ സ്വപ്‌ന സുരേഷിന്റെ ആരോപണം അതിജീവിക്കും വരെ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാനുള്ള സാമാന്യ ജനാധിപത്യവിവേകം മുഖ്യമന്ത്രി കാണിക്കണമെന്നും സുധാകരൻ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :