ജനങ്ങളെ ദ്രോഹിച്ചാൽ നടപടി, സർക്കാർ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (19:32 IST)
സെക്രട്ടറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഫയലുകൾ കെട്ടികിടക്കുന്നതായി മുഖ്യമന്ത്രി. ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചിലർ നേരിട്ട് വരാൻ ആവശ്യപ്പെടുന്നു. ജനങ്ങളെ ദ്രോഹിക്കാനാണ് ഉദ്ദേശ്യമെങ്കിൽ അത് അനുവദിച്ചു തരില്ല മുഖ്യമന്ത്രി വ്യക്തമാക്കി.

ആളുകളെ പ്രയാസപ്പെടുത്താനല്ല സർക്കാർ ഓഫീസുകൾ പ്രവർത്തിക്കേണ്ടത്. ആളുകളെ പദ്രവിക്കാനും ദ്രോഹിക്കുവാനുമാണ് താനിവിടെ ഇരിക്കുന്നത് എന്ന ഉദ്യോഗസ്ഥരുടെ രീതി സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രിമാരുടെയും ജില്ലാ കളക്ടര്മാരുടെയും നേതൃത്വത്തിൽ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :