അനുബന്ധ വാര്‍ത്തകള്‍
- മോൻസൻ വിഷയത്തിൽ ചാനൽ ചർച്ചയ്ക്കില്ലെന്ന് കോൺഗ്രസ്
- കോണ്‍ഗ്രസ് വൃത്തികെട്ട സംസ്കാരമുള്ള പാര്‍ട്ടി: കെ.സുധാകരന്
- 25 ലക്ഷം നൽകിയത് കെ സുധാരന്റെ സാന്നിധ്യത്തിലെന്ന് പരാതിക്കാരൻ, മോൻസന്റെ ഉന്നതബന്ധങ്ങൾ ഞെട്ടിപ്പിക്കുന്നത്
- കോണ്‍ഗ്രസില്‍ പുതിയ ശക്തികേന്ദ്രം; ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്
- സുധാകരനെതിരെ മുതിര്‍ന്ന നേതാക്കള്‍; കോണ്‍ഗ്രസ് വന്‍ പൊട്ടിത്തെറിയിലേക്ക്, ഒത്തൊരുമിച്ച് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും
കെ.സുധാകരന് സംശയനിഴലില്‍; അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിശദമായ അന്വേഷണത്തിനു വിജിലന്‍സ് ശുപാര്‍ശ
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് കുരുക്ക്. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ സുധാകരനെതിരെ വിശദമായ അന്വേഷണത്തിനു വിജിലന്‍സ് ശുപാര്‍ശ ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് സുധാകരനെതിരേ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ സുധാകരനെതിരേ നിര്‍ണായകമായ ചില തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സിന്റെ നിലപാട്. സുധാകരനെതിരേ കേസെടുത്ത് അന്വേഷണം നടത്താനായി വിജിലന്‍സ് സര്‍ക്കാരിന്റെ നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് വിവരം.
അടുത്ത ലേഖനം