'എന്തിനാ ഇങ്ങനെ പിണറായിയെ പുകഴ്ത്തുന്നത്'; പുകഞ്ഞ് സുധാകരന്‍, ശശി തരൂരിന്റെ നിലപാടില്‍ അതൃപ്തി

രേണുക വേണു| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (09:11 IST)

കോണ്‍ഗ്രസ് നേതാക്കളുടെ പിണറായി സ്തുതിയില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് അതൃപ്തി. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപി സ്വീകരിച്ച വ്യത്യസ്തമായ നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് സുധാകരന്‍. പിണറായി വിജയനെ ഇടയ്ക്കിടെ തരൂര്‍ പുകഴ്ത്തുന്നതിലും കോണ്‍ഗ്രസിനുള്ള അതൃപ്തിയുണ്ട്. കോണ്‍ഗ്രസിനുള്ള ചില നേതാക്കളും പ്രവര്‍ത്തകരും പിണറായി സ്തുതി നടത്തുന്നുണ്ടെന്നും അത് കോണ്‍ഗ്രസിനെതിരായ ആയുധമായി സിപിഎമ്മും ഇടതുപക്ഷവും ഉപയോഗിക്കുമെന്നുമാണ് സുധാകരന്‍ പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :