1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Sudhakaran about congress protest

വാഹനത്തിനു മുന്നില്‍ ചാടി അപകടമുണ്ടായാല്‍ നിങ്ങള്‍ക്കെന്താ പ്രശ്‌നം? വിചിത്ര വാദവുമായി കെപിസിസി അധ്യക്ഷന്‍

നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു മുന്നില്‍ ചാടിയാണ് പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്

K Sudhakaran about congress protest
യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. വാഹനത്തിനു മുന്നില്‍ ചാടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നമെന്ന് സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. 
 
' വാഹനത്തിനു മുന്നില്‍ ചാടി പ്രതിഷേധിച്ചാല്‍ അപകടം ആര്‍ക്കാ? ഈ ചാടുന്നവനല്ലേ..! നിങ്ങള്‍ക്കെന്താണ് പ്രശ്‌നം,' സുധാകരന്‍ ചോദിച്ചു. 
 
നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു മുന്നില്‍ ചാടിയാണ് പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ജീവഹാനി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രതിഷേധം ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. 
 
അടുത്ത ലേഖനം
നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു; തൃശൂരില്‍ ഒരു മരണം