1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Governor Arif Muhammed Khan

അവര്‍ ഗുണ്ടകള്‍, വാഹനത്തിനടുത്തെത്തിയാല്‍ പുറത്തിറങ്ങും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Governor
എസ്എഫ് ഐ പ്രവര്‍ത്തകരെ വീണ്ടും ഗുണ്ടകളെന്ന് വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അകലെ നിന്ന് കരിങ്കൊടി കാണിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാര്‍ എത്തിയാല്‍ പുറത്തിറങ്ങുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ വരുന്നുണ്ട്. ഇതോടെ പൊലീസിന് തലവേദനയായിരിക്കുകയാണ്. 
 
പോലീസ് സുരക്ഷയില്‍ ആകുലതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറെ കരിങ്കൊടി കാണിക്കുന്നത് തടയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അമേരിക്കയില്‍ വീടില്ലാത്തവരുടെ എണ്ണം ഈ വര്‍ഷം റെക്കോഡിലെത്തി