അനുബന്ധ വാര്‍ത്തകള്‍
- ജനങ്ങളുമായി യുദ്ധത്തിനില്ല: സമരത്തെ രാഷ്ട്രീയപരമായി നേരിടുമെന്ന് കോടിയേരി
- രമേശ് ചെന്നിത്തലയുടെ പുസ്തകം, 'ആര്‍ക്കും വേണ്ടാത്ത കെ-റെയില്‍'
- പ്രകോപനമുണ്ടാക്കാൻ ശ്രമം, ആക്രമണത്തിൽ നിന്നും പ്രതിപക്ഷം പിന്മാറണമെന്ന് മുഖ്യമന്ത്രി
- ചങ്ങനാശേരിയിൽ നാളെ ബിജെപി ഹർത്താൽ
- കെ-റെയിലിനെതിരെ പ്രതിഷേധം: ആത്മഹത്യാ ഭീഷണിയുമായി സ്ത്രീകളും
കെ റെയില്‍: കല്ലിളക്കിയാല്‍ വിവരമറിയും, സമരത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് മന്ത്രി സജി ചെറിയാന്
കെ റെയിലിനെതിരായ പ്രതിഷേധങ്ങളെ തള്ളി മന്ത്രി സജി ചെറിയാന്. കെ റെയില്‍ സമരത്തിനായി തീവ്രവാദ സംഘടനകളില്‍ നിന്ന് ആളെ ഇറക്കുന്നതായി മന്ത്രി ആരോപിച്ചു. ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിലുള്‍പ്പെടെ കാണുന്നത്. കെ റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണ് ചെയ്യുന്നത്. ഒരു കിലോമീറ്റര്‍ അപ്പുറവും ഇപ്പറവും ബഫര്‍ സോണ്‍ ആണെന്നാണ് പറയുന്നത്. അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ സമരത്തിലൂടെ തിരിച്ചുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സജി ചെറിയാന് പറഞ്ഞു.
അടുത്ത ലേഖനം