അനുബന്ധ വാര്‍ത്തകള്‍
- സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്
- 'മുരളീധരന് ശ്രമിക്കുന്നത് രാഹുലിനെ തോല്‍പ്പിക്കാനോ?' സരിനെ പുകഴ്ത്തി സംസാരിച്ചതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി
- പി.സരിന് മിടുക്കന്; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്
- 'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്, പാലക്കാട് 'കൈ' പൊള്ളുമോ?
- കൈ പൊള്ളി ?, ഇനി എടുത്ത് ചാടില്ലെന്ന് കെ മുരളീധരൻ, 2016ൽ നിയമസഭയിലേക്ക് മത്സരിക്കില്ല
തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്
തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്. മേയര്‍ക്കെതിരെ സിപി ഐ നേതാവ് വിഎസ് സുനില്‍കുമാര്‍ വിമര്‍ശനം നടത്തിയതില്‍ പ്രതികരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. തെരെഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്തു പിടിച്ചിരുത്തി പ്രഗല്ഭനായ പാര്‍ലമെന്റേറിയനാണെന്ന് പറഞ്ഞ ആളാണ് തൃശ്ശൂര്‍ മേയര്‍ കെ എം വര്‍ഗീസെന്ന് കെ മുരളീധരന് പറഞ്ഞു.
ഇടതുപക്ഷത്തോടോ ഇടതുപക്ഷ രാഷ്ട്രീയ ബോധത്തോടോ ഒരു കൂറും ഇല്ലാത്ത ആളാണ് തൃശ്ശൂര്‍ മേറെന്ന് വിഎസ് സുനില്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. ക്രിസ്മസിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തൃശ്ശൂര്‍ മേയറുടെ വീട്ടിലെത്തി കേക്ക് കൊടുത്തതിനെ കുറിച്ചാണ് വിഎസ് സുനില്‍കുമാര്‍ വിമര്‍ശിച്ചത്.
കെ സുരേന്ദ്രന് വീട്ടില്‍ പോയി കേക്ക് കൊടുത്തതില്‍ തനിക്ക് ആശ്ചര്യം ഇല്ലെന്നും നാളെ മേയര്‍ ബിജെപിയുടെ ആരാകുമെന്ന് പറയാനാകില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞിരുന്നു.