അനുബന്ധ വാര്‍ത്തകള്‍
- താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍
- സ്നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്
- Sandeep Warrier joins Congress: സന്ദീപ് വാരിയര്‍ ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസിനൊപ്പം, 'കൈ' കൊടുത്ത് സുധാകരനും സതീശനും
- 'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍
- 'മുരളീധരന്‍ ശ്രമിക്കുന്നത് രാഹുലിനെ തോല്‍പ്പിക്കാനോ?' സരിനെ പുകഴ്ത്തി സംസാരിച്ചതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് പഴയ മലയാള സിനിമ ഗാനത്തിലെ വരികളിലൂടെയാണ് മുരളീധരന്‍ അതൃപ്തി വ്യക്തമാക്കിയത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴും കെ മുരളീധരന്‍ അതൃപ്തി മറച്ചു വച്ചില്ല.
പകല്‍ വാഴും പെരുമാളിന്‍ രാജ്യഭാരം വെറും 15 നാഴിക മാത്രം, ഞാന്‍ എന്ന ഭാവങ്ങളെ എന്ന വരികളാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പോസ്റ്റിനു താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. ഇത് വി ഡി സതീഷിനെ ഉദ്ദേശിച്ചാണോ എന്നും ചിലര്‍ ചോദിച്ചു. അതേസമയം താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ബിജെപിയില്‍ നിന്ന് കരുതലും താങ്ങും പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപി വെറുപ്പ് മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.