സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 27 ഡിസംബര്‍ 2024 (12:05 IST)
കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍. വിമാന ദുരന്തത്തെ പറ്റി അസര്‍ബൈജാന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഉക്രൈന്റെ ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍
റഷ്യ ഉപയോഗിക്കുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് വിമാനത്തെ തകര്‍ത്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വിമാനം റഷ്യയിലേക്ക് പറക്കവെയാണ് തകര്‍ന്നു വീണത്. അബദ്ധത്തില്‍ റഷ്യന്‍ സംവിധാനം വിമാനത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തല്‍ അമേരിക്കയും ശരി വച്ചിട്ടുണ്ട്. അതേസമയം അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പ്രതികരിക്കാനില്ലെന്നാണ് റഷ്യ പറയുന്നത്. വിമാനാപകടത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.