തൃശൂര്‍ പൂരം ഗംഭീരമായി നടത്തി; ഇടതുപക്ഷ സര്‍ക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

തൃശൂരില്‍ നിന്നുള്ള മന്ത്രിയായ കെ.രാജന്‍ ആണ് പൂരത്തിനു ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്

Suresh Gopi, Suresh Gopi BJP, Thrissur BJP against Suresh Gopi, Suresh Gopi in Thrissur, BJP Suresh Gopi Issue, Suresh Gopi News, സുരേഷ് ഗോപി, ബിജെപി
Suresh Gopi
രേണുക വേണു| Last Modified വെള്ളി, 30 മെയ് 2025 (16:25 IST)

തൃശൂര്‍ പൂരം നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൂരം ഗംഭീരമായി നടത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍, റവന്യു മന്ത്രി കെ.രാജന്‍ എന്നിവരെ പേരെടുത്തു പറഞ്ഞ് സുരേഷ് ഗോപി പ്രശംസിച്ചു.

' മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എന്‍.വാസവനും ഓരോ കാര്യങ്ങളില്‍ കൃത്യമായി ഇടപെട്ട് മനസിലാക്കി പ്രവര്‍ത്തിച്ചു. മന്ത്രി രാജന്‍ ഒരു മിനിറ്റ് പോലും പൂരം ആസ്വദിച്ചിട്ടില്ല. അദ്ദേഹം ഓടിനടന്ന് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. അദ്ദേഹത്തിനു കെട്ടിപ്പിടിച്ച് മുത്തം കൊടുക്കണമെന്നുണ്ട്,' സുരേഷ് ഗോപി പറഞ്ഞു.

തൃശൂരില്‍ നിന്നുള്ള മന്ത്രിയായ കെ.രാജന്‍ ആണ് പൂരത്തിനു ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പൂരം ആരംഭിച്ച് അവസാനിക്കും വരെ എല്ലാ കാര്യങ്ങളും വിലയിരുത്തി തൃശൂരില്‍ തന്നെ അദ്ദേഹം ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :