കണ്ണൂര്‍|
jibin|
Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (13:03 IST)
ബാര്‍ ലൈസന്‍സ് ഫീസില്‍ എക്സൈസ് മന്ത്രി കെ ബാബു തിരിമറി നടത്തിയതായി ബാര്‍ ഉടമ ബിജു രമേശ് നല്‍കിയ
രഹസ്യമൊഴി പുറത്ത് വന്നതോടെ ബാബുവിനെതിരെ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെഎം മാണിക്കെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കണം. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇരുവരും രാജി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ ലൈസന്‍സ് ഫീസ് നിശ്ചയിച്ചിരുന്ന 30 ലക്ഷം രൂപയില്‍ നിന്ന് 23 ലക്ഷമായി കുറയ്‌ക്കാന്‍ എക്സൈസ് മന്ത്രി കെ ബാബുവിനു 10 കോടി രൂപ കോഴ നല്‍കിയെന്നാണ് ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ പ്രധാനം. ബാറുടമ കൃഷ്ണദാസ് വഴിയായിരുന്നു ബാബുവിന്റെ 10 കോടി ഇടപാടെന്നും ആരോപിക്കുന്നു. പുറമെ ബീയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് എലഗന്‍സ് ഹോട്ടല്‍ ഉടമ ബിനോയിയെ ഇടനിലക്കാരനാക്കിയും ബാബു കോടികള്‍ വാങ്ങി. ഹൈക്കോടതിയിലെ ബാര്‍ കേസ് അട്ടിമറിക്കാനും ശ്രമിച്ചു. ബാറുടമകള്‍ക്ക് അനുകൂല വിധി ഉണ്ടായാല്‍ അപ്പീല്‍ നല്‍കില്ലെന്നും ബാബു ഉറപ്പു നല്‍കിയെന്നും ബിജുവിന്റെ മൊഴിയില്‍ പറയുന്നു.
മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെഎം മാണി എന്നിവര്‍ക്കും പണം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.