വിധിയിലൂടെ അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടാനാകില്ലെന്ന് കോടിയേരി

തിരുവനന്തപുരം| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (18:35 IST)
കോടതി വിധിയിലൂടെ അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാന്‍ കഴിയില്ലെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.മദ്യനയം രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തില്‍ ഇടപെടുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയതെന്നു.

സര്‍ക്കാര്‍ മദ്യ നയം രൂപീകരിച്ചത് കൈക്കൂലി വാങ്ങാനാണെന്നും കോടിയേരി പറഞ്ഞു‍. ബാറുടമകളുമായി കൂടിക്കാഴ്ച നടത്തിയെന്നതില്‍ പുതുമയില്ലെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് ഫൈവ്സ്റ്റാര്‍ ഹൊട്ടലുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചാല്‍ മതി എന്ന സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയം അംഗീകരിച്ച് ഹോക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് വിധി പുറത്തുവന്നിരുന്നു. ഇതേപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :