തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (14:40 IST)
ബാർ കോഴ വിവാദത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ഗുരുതരമായ തെളിവുകളാണ് മജിസ്‌ട്രേട്ടിന് മുന്നിൽ ബാർ ഉടമ ബിജു രമേശ് നല്‍കിയത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ ഉടൻ എഫ്‌ഐആർ രജസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ്
വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍, എക്സൈസ് മന്ത്രി കെ ബാബു എന്നിവര്‍ ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കോടികള്‍ കോഴയായി വാങ്ങിയതിന്റെ തെളിവുകളാണ് ബിജു കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കെബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിലെ അഴിമതികളെ കുറിച്ച് ലോകായുക്തയ്ക്ക് മുന്നിൽ നൽകിയ തെളിവുകള്‍ അഴിമതികള്‍ നടക്കുന്നതിന്റെ മുഖ്യ തെളിവാണെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. സകല ജനാധിപത്യമൂല്യങ്ങളും തകര്‍ത്ത് മന്ത്രിമാര്‍ നടത്തുന്ന നഗ്നമായ അഴിമതിക്കെതിരെ ശക്തിയായ പോരാട്ടം ഉയര്‍ത്തുവരാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.