കോടിയേരി നേരിട്ട് വന്നു; സിപിഎമ്മിലേക്കു മടങ്ങാന്‍ തയാറാണെന്ന് ഗൌരിയമ്മ

  സിപിഎം , കോടിയേരി ബാലകൃഷ്ണന്‍ , ജെഎസ്എസ് , കെആര്‍ ഗൌരിയമ്മ
ആലപ്പുഴ| jibin| Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (10:17 IST)
സിപിഎമ്മിലേക്കു മടങ്ങാന്‍ തയാറാണെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെആര്‍ ഗൌരിയമ്മ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിങ്കളാഴ്‌ച രാത്രി ഗൌരിയമ്മയുടെ വീട്ടിലെത്തി കണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണു താന്‍ സിപിഎമ്മിലേക്ക്
മടങ്ങാന്‍ തയാറാണെന്ന് ഗൌരിയമ്മ വ്യക്തമാക്കിയത്.

സിപിഎമ്മില്‍ അര്‍ഹമായ സ്ഥാനം വേണമെന്ന് ഗൌരിയമ്മ വ്യക്തമാക്കിയപ്പോള്‍ വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തു തീരുമാനം അറിയിക്കാമെന്നു കോടിയേരി പറഞ്ഞു. ഗൌരിയമ്മയെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തു തീരുമാനമെടുത്തേക്കും. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സിഐടിയു ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ കമ്മിറ്റി അംഗം പിപി ചിത്തരഞ്ജന്‍ എന്നിവരും കോടിയേരിയോടൊപ്പമുണ്ടായിരുന്നു. പ്രത്യേക സാഹചര്യത്തിലാണു താന്‍ പാര്‍ട്ടി വിട്ടതെന്നു കൂടിക്കാഴ്ചയില്‍ ഗൌരിയമ്മ പറഞ്ഞു.

ഗൌരിയമ്മയെ സിപിഎമ്മില്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ചു നേരത്തേ മൂന്നു തവണ പിണറായി വിജയന്‍ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :