1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. July 8 Rain Alert

മഴയുടെ തീവ്രത കുറയും; ഭീഷണിയായി മറ്റൊരു ചക്രവാതചുഴി

July 8 Rain Alert
മണ്‍സൂണ്‍ പാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തി (Off -Shore trough) നിലനില്‍ക്കുന്നു. ചക്രവാതച്ചുഴി നിലവില്‍ ജാര്‍ഖണ്ഡിന് മുകളില്‍ നിലനില്‍ക്കുന്നു. 
 
വടക്ക് കിഴക്കന്‍ അറബിക്കടലില്‍  ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ ലഭിച്ചേക്കാം. 
 
കേരളത്തില്‍ ഇന്ന് (08  ജൂലൈ 2023)  വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  ശക്തമായ മഴക്കും (Heavy Rainfall) സാധ്യത. തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ ഒരിടത്തും മഴ മുന്നറിയിപ്പ് ഇല്ല. 
 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മഴ ശമിച്ചു, ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു