1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bivarages Outlet

മദ്യവില്‍പന കുറഞ്ഞതിന് ബിവറേജസ് കോര്‍പറേഷനിലെ വെയര്‍ ഹൗസ് മാനേജര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Bivarages Outlet
മദ്യവില്‍പന കുറഞ്ഞതിന് ബിവറേജസ് കോര്‍പറേഷനിലെ വെയര്‍ ഹൗസ് മാനേജര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തൊടുപുഴ, കൊട്ടാരക്കര, ഭരതന്നൂര്‍, പെരുമ്ബാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, തൃപ്പൂണിത്തുറ, ചാലക്കുടി, അയര്‍ക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ആലുവ വെയര്‍ ഹൗസുകളുടെ കീഴിലുള്ള 30 ഷോപ്പുകളിലെ മദ്യകച്ചവടം ആറുലക്ഷത്തില്‍ താഴ്ന്നതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.
 
അഞ്ചുദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് ഓപ്പറേഷന്‍ വിഭാഗം മേധാവി നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ഭൂരിഭാഗം മദ്യവില്‍പന ശാലകളിലും അഞ്ചുലക്ഷത്തിനുമുകളില്‍ കച്ചവടം നടക്കാറുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; എട്ടുപേര്‍ കൊല്ലപ്പെട്ടു